ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു; മഹാകുംഭമേളയുടെ സമാപനത്തിനുപിന്നാലെ നരേന്ദ്രമോദി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഫെബ്രുവരി 2025 (12:50 IST)
കുംഭമേളയില്‍ ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായി നരേന്ദ്രമോദി. പ്രയാഗ് രാജില്‍ നടന്ന മഹാകുമ്പമേള അവസാനിച്ചതിന് പിന്നാലെയാണ് ഭക്തര്‍ക്കുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. സോഷ്യല്‍ മീഡിയ എക്‌സിലുടെയാണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്. കുംഭമേളയില്‍ പങ്കെടുത്ത ചിത്രവും പ്രധാനമന്ത്രി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
 
ഇത്തരമൊരു മഹത്തായ പരിപാടി സംഘടിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് മോദി പറഞ്ഞു. ഭക്തരെ സേവിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതുവെന്നും അദ്ദേഹം പറഞ്ഞു. ഗംഗ മാതാവിനോടും യമുന മാതാവിനോടും സരസ്വതി മാതാവിനോടും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മൂര്‍ത്തി ഭാവമായി ഞാന്‍ കരുതുന്ന ഭക്തരെ സേവിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ജനങ്ങളില്‍ നിന്ന് ക്ഷമ ചോദിക്കുന്നു -പ്രധാനമന്ത്രി മോദി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍