കേരളത്തിന് വിദേശ സഹായം വേണ്ടെന്ന് മോദി; പിന്തുടരുന്നത് മൻമോഹൻ സിംഗിന്റെ നയം

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (17:46 IST)
യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ മോദി സര്‍ക്കാർ പിന്തുടരുന്നത് യുപിഎ സർക്കാർ സ്വീകരിച്ച ദുരന്ത സഹായ നയം. 2004 ഡിസംബറില്‍ ഇന്ത്യയിൽ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയിരുന്നെങ്കിലും സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. 
 
എന്നാൽ, ഈ പ്രശ്‌നം ഇന്ത്യയ്‌ക്ക് തന്നെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ആവശ്യം വന്നാൽ വിദേശനയം സ്വീകരിക്കാമെന്നും അന്ന് പ്രധാനമന്ത്രി ആയിരുന്ന ഡോ മൻമോഹൻ സിംഗ് അറിയിക്കുകയായിരുന്നു. അതിന് ശേഷമുണ്ടായ പല പ്രശ്‌നങ്ങളിലും ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നില്ല.
 
ഇതിന് മുമ്പ് ഇന്ത്യ പല വിദേശ സഹായങ്ങളും സ്വീകരിച്ചിട്ടുണ്ട്. വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നൽ‌കുന്നതിൽ പ്രശ്‌നമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article