700 കോടിയുടെ ധനസഹായം കടല്‍ കടക്കില്ല; കേന്ദ്രം നിലപാടറിയിച്ചു - തിരിച്ചടിയായത് മൻമോഹൻ സിംഗ് സ്വീകരിച്ച നിലപാട്

ബുധന്‍, 22 ഓഗസ്റ്റ് 2018 (11:14 IST)
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്‌ത 700 കോടിയുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു.

വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം ഇന്ത്യ സ്വീകരിച്ചിരുന്നു. ഈ നയത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ സഹായിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കില്ലെന്ന നയം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്. സുനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിലപാട് എടുത്തിരുന്നു.

പ്രളയദുരന്തം ഇന്ത്യക്ക് സ്വന്തം നിലയിൽ കൈകാര്യംചെയ്യാനാവുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കയുടെയും ജപ്പാന്റെയും സഹായം ഇന്ത്യ തള്ളിയിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയെന്ന നിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയിൽ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം.

ഇതാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തിരിച്ചടിയാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍