നിപ്പയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. ലോകാരോഗ്യ സംഘടനയുടെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിപ്പ വ്യാപനം അവസാനിച്ചതായി വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിയന്ത്രണം നീക്കം ചെയ്തത്.