കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന് കരുതണ്ട: നരേന്ദ്ര മോദി

Webdunia
തിങ്കള്‍, 22 ജനുവരി 2018 (08:40 IST)
രാജ്യം കണ്ട ഏറ്റവും വലിയ വിജയമാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മോദി അറിയിച്ചു. കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ വിശദമാക്കിയത്. 
 
കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ജനത മുഴുവൻ ആശങ്കയിലാണ്. എല്ലാക്കാലത്തും സര്‍ക്കാരില്‍ നിന്ന് സൗജന്യവും ഔദാര്യങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും നോട്ട് നിരോധനം രാജ്യം കണ്ടതില്‍ വച്ച് വന്‍ വിജയമാണെന്നും മോദി അവകാശപ്പെട്ടു.
 
ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതിനായി ഇനിയും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്ത് കര്‍ഷകര്‍ ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണ് എന്നും മോദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article