ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

വെള്ളി, 12 ജനുവരി 2018 (10:20 IST)
സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒരു ശതമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ഇക്കാര്യങ്ങളെല്ലാം വരുന്ന ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകേണ്ടതുണ്ടെന്നും ഐസക്ക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് മിസോറാം ലോട്ടറി അനുവദിക്കില്ല. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. ചില ഏജന്റുമാരാണ് മിസോറാം ലോട്ടറിയുടെ വരവിനു കാരണം. അത്തരം ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍