ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (14:38 IST)
പ്രളയക്കെടുതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി  നരേന്ദ്രമോദി. കേടുതിയെ വിശദമായി മനസിലാക്കുന്നതിനായി കേരളത്തിലെത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 
 
പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ ഒറ്റക്കെട്ടായി പോരാടുന്ന സര്‍ക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. കേരളത്തിനായി സഹായങ്ങൾ നൽകുന്ന രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള ആളുകളെയും അഭിനദിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article