വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്‌ക്ക് സാധ്യത - 11 ജില്ലകളില്‍ റെഡ് അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ എത്തുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് കേരളത്തിലേക്ക് വീണ്ടും മഴ എത്താന്‍ കാരണമാകുന്നത്.
മഴ വീണ്ടും എത്തുമെന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, കാസർകോട് തുടങ്ങിയവ ഒഴികെ 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഈ മൂന്ന് ജില്ലകളിലൊഴിച്ചുള്ള ജില്ലകളില്‍ ഞായറാഴ്‌ച രാവിലെവരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.