നികുതി വെട്ടിപ്പ് കേസില്‍ വൊഡാഫോണിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. 14 കോടി 20 ലക്ഷം രൂപയുടെ നികുതി കേസുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് വൊഡാഫോണിന് നോട്ടിസ് അയച്ചിരിക്കുന്നത്. 2007 ല്‍ വൊഡഫോണ്‍ ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചപ്പോള്‍ നടന്ന തിരിമറിയാണിത്. തുക അടയ്ക്കാത്ത പക്ഷം കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കും.
എയര്‍ടെല്‍,റിലയന്‍സ് പോലുള്ള ടെലികോം ഭീമന്മാര്‍ അടക്കി വാഴുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എളുപ്പം പ്രവേശിക്കുവാന്‍ വൊഡാഫോണിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഹച്ചിസണ്‍ എസ്സാര്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു കൊണ്ടായിരുന്നു വൊഡാഫോണ്‍ ഇന്ത്യയിലേക്ക് വന്നത്. ഒരു ഇന്ത്യന്‍ കമ്പനിയുടെ ആസ്തികള്‍ സ്വന്തമാക്കുമ്പോള്‍ ഗവണ്‍മെന്റിന് നികുതിയടക്കണം എന്ന നിയമമാണ് വൊഡാഫോണ്‍ ലംഘിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള കെയ്മാന്‍ ദ്വീപില്‍ വച്ചു നടന്ന കൈമാറ്റമായതു കൊണ്ട് നികുതി അടയ്‌ക്കേണ്ട കാര്യമില്ലെന്നണ് കമ്പനി അധികൃതരുടെ വാദം. 2012ല്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട നികുതി നിയമം ഭേദഗതി ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍.