അപവാദപ്രചരണം: യുവാവിനെ 12കഷണങ്ങളായി മുറിച്ച് അഴുക്കുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍

ശ്രീനു എസ്
ശനി, 19 ഡിസം‌ബര്‍ 2020 (13:30 IST)
അപവാദപ്രചരണം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ കൊന്ന് 12കഷണങ്ങളായി മുറിച്ച് അഴുക്കുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റിലായി. മുംബൈ സ്വദേശികളായ ചാള്‍സ് നാടാന്‍(41), സലോമി(31) എന്നിവരാണ് അറസ്റ്റിലായത്. സുശീല്‍കുമാര്‍ സര്‍നായിക്ക്(31) എന്നയുവാവിനെയാണ് ദമ്പതികള്‍ കൊലപ്പെടുത്തിയത്. 
 
സലോമിയും സുശീല്‍കുമാറും ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരായിരുന്നു. സലോമിയെ കുറിച്ച് സുശീല്‍ കുമാര്‍ അപവാദം പറഞ്ഞെന്ന് ആരോപിച്ചാണ് കൊലനടത്തിയത്. ടൂറുപോയ ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. പിന്നീട് അഴുക്കുചാലില്‍ നിന്ന് ഇയാളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article