ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി

ശ്രീനു എസ്

ശനി, 19 ഡിസം‌ബര്‍ 2020 (11:26 IST)
ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈമാസം 20 മുതലാകും ഇത് നടപ്പില്‍ വരുന്നത്. അതേസമയം ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവുവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 
നേരത്തേ ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ശബരിമല ഉന്നതാധികാര സമിതി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുകയും ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും തീരുമാനമായതായി അധികൃതര്‍ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍