മുംബൈയില്‍ വാരാന്ത്യ ലോക്ഡൗണ്‍; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 9,327 പേര്‍ക്ക്

ശ്രീനു എസ്
ഞായര്‍, 11 ഏപ്രില്‍ 2021 (09:55 IST)
മുംബൈയില്‍ ഇന്ന് വാരാന്ത്യ ലോക്ഡൗണാണ്. വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണ്‍. അതേസമയം മുംബൈയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 9,327 പേര്‍ക്കാണ്. ഇതോടെ മുംബൈയില്‍ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 5,10,225 ആയിട്ടുണ്ട്.
 
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് കുതിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ദുരന്ത നിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍ പറഞ്ഞു. പ്രതിദിനം 50000ലധികം കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article