മുംബൈ ഇന്ത്യയിലെ ചെലവേറിയ നഗരം

Webdunia
ബുധന്‍, 18 ജൂണ്‍ 2014 (16:15 IST)
സായാഹ്നം അല്‍പ്പം പണം ചെലവാക്കി രാജകീയമായി ആഘോഷിക്കണ്മെന്നുണ്ടെങ്കില്‍ ആരു ചോദിച്ചാലും ഇനി കണ്ണും പൂട്ടി ആവശ്യപ്പെട്ടോളു. മുംബൈ. എന്താ വിശ്വാസം വരുന്നില്ലെ. സംഗതി സത്യമാണ്. തൊട്ടുപിറകെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വേ ഫലത്തിലാണ് വിവരങ്ങളുള്ളത്.

ടാക്സി ചാര്‍ജ്, പുറത്തുനിന്നുള്ള ഭക്ഷണത്തിന് വരുന്ന ചെലവ് തുടങ്ങിയവ കണക്കുകൂട്ടിയപ്പോഴായിരുന്നു മുംബൈ ഒന്നാം സ്ഥാനത്തെത്തിയത്. മുംബൈയില്‍ രണ്ടുപേര്‍ക്ക് ഒരുദിവസം തങ്ങണമെന്നുണ്ടെങ്കില്‍ 10,771.76 രൂപ ചെലവുവരുമെന്നാണത്രെ സര്‍വേയില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം വരെ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയിലെ ചെലവേറിയ നഗരം. ഇത്തവണ മുംബൈ ആ സ്ഥാനത്തേക്ക് എത്തി എന്നു മാത്രം. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നും നാലും സ്ഥാനത്ത് യഥാക്രമം ബാംഗ്ലീരും ചെന്നൈയുമാണുള്ളത്.

ഡല്‍ഹിയില്‍ രണ്ടുപേര്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കില്‍ ഒരു ദിവസം 2,845 രൂപ ആകും. രണ്ട് കോക്ടൈലിന് 1670 രൂപയും ടാക്സി ചാര്‍ജ് 128 രൂപയും ആകും. ഇനി രാത്രി ഒന്ന് കിടക്കാന്‍ സ്റ്റാര്‍ ഹോട്ടലില്‍ എത്തിയാല്‍ ഒരു രാത്രിക്ക് 5,469 രൂപയും ആകും. ആകെ നോക്കിയാല്‍ 10,112 രൂപയാണ് ഡെല്‍ഹിയിലെ ഒരു ദിവസത്തെ ചെലവ്.

ഇനി പോക്കറ്റ് കാലിയാക്കാതെ ആധികം ആഡംബരമില്ലാതെ സായാഹ്നം ആഘോഷിക്കാനാണ് നിങ്ങള്‍ ആലോസിക്കുന്നതെങ്കില്‍ നേരേ ജയ്പൂരിലേക്കു പൊയ്ക്കൊള്ളു. 7,625.32 രൂപയെ അവിടെര്‍ ഒരു ദിവസം നമുക്ക് ചെലവാകൂ.

ലോകത്തിലേറ്റവും കൂറുതല്‍ പണം ചെലവാക്കേണ്ടി വരുന്ന നഗരം ബ്രിട്ടണ്‍ന്റെ തലസ്ഥാനമായ ലണ്ടണാണെന്നും പഠനത്തിലുണ്ട്. പാരീസും, ന്യൂയോര്‍ക്കും, സ്റ്റോക്കിംഗ്‌ഹാമും പുറകേയുണ്ട്.