എന്നെ വെറുതെ വിടണം: പ്രീതി സിന്റെ

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (13:08 IST)
താന്‍ ടീമിന്റെ ഓഹരികൾ വിൽക്കാൻ താൽപ്പര്യ പെടുന്നില്ലെന്നും ഇന്ത്യയിൽ ചർച്ച ചെയ്യാൻ മറ്റ് നിരവധി വിഷയങ്ങളുണ്ടെന്നും തന്റെ സ്വകാര്യ ജീവിതം ചർച്ച ചെയ്യുന്നത് ഒഴിവാക്കി തന്നെ വെറുതെ വിടണമെന്നും കാണിച്ച് ബോളിവുഡ് താരവും ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റെ ട്വിറ്ററിലൂടെ ഇന്നലെ അറിയിച്ചു.

ടീമിന്റെ ഓഹരികൾ വിൽക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ പടര്‍ന്നതാണ് ബോളിവുഡ് താരത്തെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ കാരണമായത്. മുൻകാമുകനായ നെസ് വാഡിയ കൂടി ഉൾപ്പെട്ട കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും സിന്റെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നെസ് വാഡിയയ്ക്കെതിരെ പ്രീതി സിന്റെ പരാതി നൽകിയെങ്കിലും നെസ് വാഡിയ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസിന് മുന്നിൽ തെളിവു നൽകാൻ പ്രീതി സിന്റ തയ്യാറായിരുന്നില്ല.