എവറസ്റ്റ് കൊടുമുടി വൃത്തിയാക്കാന്‍ നേപ്പാളിലേക്ക് ഇന്ത്യയുടെ സൈനിക നടപടി

Webdunia
വ്യാഴം, 2 ഏപ്രില്‍ 2015 (11:29 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഉയരം കൊണ്ടുമാത്രമല്ല മാലിന്യ നിക്ഷേപത്തിന്റെ കാര്യത്തിലും ലോകറെക്കോര്‍ഡുള്ളയാളാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാലിന്യനിക്ഷേപ കേന്ദ്രമാണ് ഇന്ന് ഈ കൊടുമുടി. ലോകത്തെല്ലായിടത്തുമുള്ള പര്‍വ്വതാരോഹകര്‍ തങ്ങളുടെ പ്രയത്നത്തിനിടെ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് ഇന്ന് എവറസ്റ്റിന് ഈ കുപ്രസിദ്ധി കൂടി ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ദുഷ്പേര്‍ മാറ്റിയെടുക്കാന്‍ ഇന്ത്യന്‍ കരസേന രംഗത്തിറങ്ങൊയിരിക്കുകയാണ്. മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരാണ് ചരിത്ര ദൌത്യത്തിന്റെ ഭാഗമാകാന്‍ പോകുന്നത്. ഇന്ത്യന്‍സേന എവറസ്റ്റ് കീഴടക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കൊടുമുടിയെ വൃത്തിയാക്കാന്‍ സൈന്യം രംഗത്തിറങ്ങിയിരിക്കുന്നത്.

എവറസ്റ്റിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന 4,000 കിലോഗ്രാം മാലിന്യങ്ങള്‍ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. സംഘത്തിലെ ഓരോരുത്തരും 10 കിലോഗ്രാം മാലിന്യം ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നേപ്പാളിലെ നംചേ ബസാറില്‍ സംസ്കരിക്കാനാണ് തീരുമാനം. മാലിന്യവിമുക്ത ലോകം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് സൈന്യം പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് . ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article