കൊല്ലപ്പെട്ട സൈനികരില്‍ ലഫ്.കേണല്‍, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറുമുണ്ട്.ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗുമായി ചര്‍ച്ച നടത്തി. .പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ബാരാമുള്ളയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. രണ്ട് സംഘങ്ങളായെത്തിയാണ് തീവ്രവാദികള്‍ ഇവിടെ ആക്രമണം അഴിച്ച് വിട്ടത്.
തുടര്‍ന്ന് ശ്രീനഗറില്‍ നടന്ന ആക്രമണം ഏറെ നേരം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഇവി ഒരു പൊലീസുകാരനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്നാമത് ആക്രമണം നടന്നത് സോഫിയാന്‍ ജില്ലയിലാണ് ഇവിടെ ഒരു പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടന്നു.ഇവിടെ ആളപായമൊന്നുമില്ല. പുലവാമയിലെ ബസ്റ്റ് സ്റ്റാന്‍റിന് നേരേയാണ് അവസാന ആക്രമണം നടന്നത് ഇവിടെ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഗ്രണേഡാക്രമണത്തില്‍ ഇവിടെ 7 ആളുകള്‍ക്ക് പരിക്കേറ്റു. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.