ഷാജഹാൻപൂർ: മകൻ വീടുപൂട്ടി പോയതിനെ തുടർന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാനാവാതെ ഒരമ്മ പട്ടിണികിടന്നു മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ദരുണമായ സംഭവം ഉണ്ടായത്. 75കാരിയായ അമ്മക്ക് കാര്യമായി നടക്കാനോ സംസാരിക്കാനോ കഴിയില്ല. അമ്മക്ക് കഴിക്കാനുള്ള ഭക്ഷണം മകൻ സലിൽ അരികിൽ വക്കാറാണ് പതിവ്. അത്തരത്തിൽ അരികിൽ ഭക്ഷണം വെച്ചു നൽകി സലിൽ ഒരുനാൾ വീടുപൂട്ടി പോയി.
പക്ഷേ പിന്നീട് സലീൽ വീട്ടിലേക്ക് തിരികെ വന്നില്ല. ദിവസങ്ങളോളം സലിൽ വരാതിരുന്നതോടെ അരികിൽ വച്ചിരുന്ന ഭക്ഷണം തീർന്നു. ആടുത്തുള്ള ആരെയും വിളിക്കാനും പരാതിപറയായും ത്രാണിയില്ലാത്ത അമ്മ ആ പൂട്ടിയിട്ട കെട്ടിടത്തിനുള്ളിൽ പട്ടിണി കിടന്നു മരിച്ചു.
ഷാജഹാൻപൂർ റെയിൽവേ കോളനിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീടിനകത്തുനിന്നും അഴുകിയ ഗന്ധംവരാൻ തുടങ്ങിയതോടെ പൊലീസ് പരിശോധിച്ചപ്പോഴാണ് 75 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു.
മകൻ സലിൽ ഭാര്യ ഉപേക്ഷിച്ച് പോയതോടെ മദ്യത്തിന് അടിമയായിരുന്നു എന്ന് അയൽകാർ പറയുന്നു. ദിവസങ്ങളോളം അമ്മയെ വിടിനകത്ത് പൂട്ടിയിട്ട് ഇയാൾ പുറത്തുപോകാറുണ്ട് എന്നും അയൽക്കാർ വ്യക്തമാക്കി. മകനെ പൊലീസ് ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഇയാൾ ഫോൺ എടുക്കിന്നില്ല. വാട്ട്സാപ്പിലൂടെ ഇയാൾ അമ്മ മരിച്ചതായി ഫോർവേർഡ് മെസേജ അയച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.