വളരുന്ന അമ്മയ്ക്ക് പൊക്കക്കാരന്‍ മകന്‍

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:52 IST)
ഉയരം കൂടുതലുള്ളവരുടെ ലോകത്തിലേക്ക് ഇന്ത്യയില്‍ നിന്ന് പുതിയൊരു അംഗം കൂടി എത്തിയിരിക്കുന്നു. എന്നാല്‍ ഇത്തവണ എത്തിയ ഉയരക്കാരന് വെറും അഞ്ചുവയസുമാത്രമേ ഉള്ളു. അഞ്ചു വയസായ ഈ കുട്ടിക്ക് ഉയരം അഞ്ചടി ഏഴിഞ്ചും.മീററ്റ് സ്വദേശിയായ സഞ്ജയ് സിംഗ് -ശ്വേത്‌ലാനാ സിംഗ് ദന്പതികളുടെ മകന്‍ കരണ്‍ സിംഗിനാണ് പ്രായത്തില്‍ക്കവിഞ്ഞ പൊക്കമുള്ളത്.

അഞ്ചടിയിലേറെ ഉയരവുമായി ജീവിക്കുന്ന അഞ്ചുവയസുകരനായ മകന്‍ സഞ്ജയ് സിംഗിനും ഭാര്യയ്ക്കും ആദ്യമൊക്കെ വേദനയായിരുന്നു. എന്നാല്‍ ആറാം വയസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കരണ്‍ സിംഗ് ഗിന്നസ് ബുക്കിന്റെ പടവുകള്‍ കീഴടക്കി തന്റെ അച്ഛനും അമ്മയ്ക്കും അഭിമാനമായി മാറി.

ഉയരത്തിന്റെ കാര്യത്തില്‍ കരണ്‍ മാത്രമല്ല, കരണിന്റെ അമ്മ ശ്വേതലേന(25)സിംഗും ഒട്ടും പുറകിലല്ല. 2012 വരെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡ് ശ്വേതലനയ്ക്കായിരുന്നു. 2007ല്‍ വിവാഹം കഴിക്കുമ്പോള്‍ ഇവര്‍ക്ക് ആറ് അടി ആറ് ഇഞ്ച് പൊക്കമുണ്ടായിരുന്നു. എന്നാല്‍ പഞ്ചിമ ബംഗാളില്‍ നിന്നുള്ള എട്ട് അടിയിലേറെ ഉയരമുള്ള സിദ്ദിഖ പര്‍വീണാണ് നിലവില്‍ ശ്വേതലനയുടെ സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്.

അതേ സമയം വയസ് 25 ആയെങ്കിലും ശ്വേത്‌ലാന ഇപ്പോളും വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നത് വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പിടികിട്ടാത്ത രഹസ്യമാണ്. പൊക്കത്തില്‍ മാത്രമല്ല കേഴ്വി ശക്തിയുടെ കാര്യത്തിലും ഇവര്‍ ആളുകളെ കവച്ചു വയ്ക്കും. അമ്മയ്ക്കും മകനും നല്ല കേള്‍വി ശക്തിയുണ്ടെന്നും അവര്‍ക്ക് വളരെ ദൂരെയുള്ള ശബ്ദങ്ങള്‍ വരെ കേള്‍ക്കാനാകുമെന്നും സഞ്ജയ് വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.