90% പുരുഷന്മാരും വിവാഹേതര ബന്ധം പുലര്‍ത്തുന്നവര്‍: മാഞ്ചി

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (19:19 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി. ഭൂരിഭാഗം പുരുഷന്‍മാരും വിവാഹേതര ബന്ധം പുലര്‍ത്തുന്നവരാണെന്നാണ് മാഞ്ചിയുടെ പുതിയ കണ്ടെത്തല്‍. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാഞ്ചി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ 2-5 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് സ്വന്തം ഭാര്യമാരുമായി പുറത്തുപോകുന്നത്. മറ്റുള്ളവര്‍ അന്യപുരുഷന്‍മാരുടെ ഭാര്യമാരുമായാണ്  പുറത്തു കറങ്ങാന്‍ പോകുന്നത്. കാമുകിയുണ്ടാകുന്നത് ഒരു തെറ്റല്ല മാഞ്ചി പറയുന്നു പട്‌നയിലെ എക്കോ പാര്‍ക്കിലേക്ക് ചെന്നാല്‍  അവിവാഹിതരായ യുവതീയുവാക്കള്‍ ഒരുമിച്ച് സമയം ചിലവഴിക്കുന്നത് കാണാം. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായവരും പരസ്പരസമ്മതമുള്ളവരുമാണെങ്കില്‍ ഒരുമിച്ചു പുറത്തുപോകുന്നതിലോ ബന്ധം പുലര്‍ത്തുന്നതിലൊ തെറ്റില്ല. ഇക്കാര്യങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് മാഞ്ചി പറഞ്ഞു.

മുഖ്യമന്ത്രിക്കസേര കൈവിട്ടുപോകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് ഇത്തരം പരാമര്‍ശം നടത്താന്‍ സമയം കണ്ടെത്തുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ മാസം ഇരുപതിന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കുകയാണ് മാഞ്ചി.  ഇത് ആദ്യമായല്ല മാഞ്ചി വിവാദ പ്രസ്താവന നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.