പാകിസ്ഥാന്റെ നിലപാടുകള്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരവാദം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോട് ആവശ്യപ്പെട്ടു. ഷെറീഫുമായുള്ള ചര്‍ച്ച 50 മിനിറ്റ് നീണ്ടു നിന്നു.
മുംബൈ ഭീകരാക്രമണക്കേസില്‍ പാക് വിചാരണ നീളുന്നതില്‍ മോഡി അതൃപ്തി പ്രകടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരേ പാകിസ്ഥാന്‍ നടപടിയെടുത്തില്ല. ഇന്ത്യക്കെതിരായ ഭീകരവാദത്തിനുള്ള മണ്ണായി പാകിസ്ഥാന്‍ മാറരുതെന്നും മോഡി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ നടന്ന അക്രമവും ചര്‍ച്ചാവിഷയമായി.
അതിര്‍ത്തിക്ക് ഇരുപുറവുമുള്ള ജനതക്ക് സൗഹൃദവും സമാധാനവുമാണ് കരണീയമെന്നിരിക്കിലും പരസ്പരം വൈരം പുലര്‍ത്തല്‍ രാജ്യസ്നേഹത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന ഇന്ത്യയുടെയും പാകിസ്ഥാന്‍െറയും ഭരണാധിപന്മാര്‍ ഒരു മുറിക്കുള്ളില്‍ മുക്കാല്‍ മണിക്കൂര്‍ നേരം ഒന്നിച്ചിരുന്നു എന്നത് തന്നെയാണ് ഈ സംഗമത്തിന്റെ പ്രധാന സവിശേഷത. തെരഞ്ഞെടുപ്പു പ്രചാരണവേളയിലെമ്പാടും പാകിസ്ഥാനെ ആഞ്ഞുവെട്ടിയ മോഡി അധികാരമേറ്റെടുക്കും മുമ്പേ കൈവരിച്ച നയതന്ത്ര നേട്ടമായാണ് ഷെറീഫിന്‍െറ വരവ് വിലയിരുത്തപ്പെടുന്നത്.
ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സാര്‍ക് നേതാക്കളെ മോഡി വെവ്വേറെയാണ് കാണുന്നത്.