നാളെ മുതല്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിക്കും

Webdunia
ഞായര്‍, 31 മെയ് 2015 (13:57 IST)
മൊബൈല്‍ നിരക്കുകള്‍ ജൂണ്‍ ഒന്നുമുതല്‍ വര്‍ദ്ധിക്കും. കേന്ദ്രബജറ്റില്‍ സര്‍വീസ് ടാക്‌സ് 12.36-ല്‍ നിന്ന് 14 ശതമാനമാക്കി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് മൊബൈല്‍ നിരക്കുകളില്‍ മാറ്റം വരുന്നത്. മൊബൈല്‍ നിരക്കുകള്‍ കൂട്ടിയാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ നിരക്ക് കൂട്ടുന്നതിനുപകരം സംസാരസമയം കുറച്ചുകൊണ്ടുള്ള സംവിധാനമാണ് പല മൊബൈല്‍ കമ്പനികളും തുടരുന്നത്. 
 
220 രൂപയുടെ പ്ലാനില്‍ ഇതുവരെ 195.80 പൈസയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 190 രൂപയ്‌ക്കേ വിളിക്കാന്‍ പറ്റൂ. 110 രൂപയുടെതില്‍ നേരത്തേ 94 രൂപയ്ക്ക് വിളിക്കാന്‍ പറ്റുന്നത് ഇനി 93.43 രൂപയ്‌ക്കേ പറ്റൂ. 55 രൂപാ പ്ലൂനില്‍ ഇനി 45.25 രൂപയ്ക്കാണ് വിളിക്കാനാവുക. നേരത്തേ 45.94 രൂപയ്ക്ക് വിളിക്കാമായിരുന്നു. മറ്റ് എല്ലാ മൊബൈല്‍ കമ്പിനികളിലും സമാനമായി സംസാരസമയം ഉപഭോക്താക്കള്‍ക്ക് കുറയും. ബിഎസ്എന്‍എല്‍. എല്ലാ വിഭാഗത്തിലും ടോക് ടൈം കുറച്ചു.