വളർത്തുമകളെ പീഡിപ്പിച്ചു, നാല്പതുകാരനെ നാട്ടുകാർ അടിച്ചുകൊന്നു

Webdunia
തിങ്കള്‍, 30 മെയ് 2022 (19:31 IST)
വളർത്തുമകളെ ബലാത്സംഗം ചെയ്ത നാല്പതുകാരനെ നാട്ടുകാർ തല്ലിക്കൊന്നു. ഡൽഹിയിലെ ഉത്തംനഗർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള ഫോൺകോൾ പോലീസ് സ്റ്റേഷനിലെത്തിയത്.
 
എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ പ്രതിയെ മർദ്ദിച്ച അവശനാക്കിയിരുന്നു. ഇയാളെ ജനക്കൂട്ടത്തിൽ നിന്നും മോചിപ്പിച്ച പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് രണ്ടാം ഭർത്താവ് മകളെ പീഡിപ്പിച്ചതായി പോലീസിൽ മൊഴി നൽകിയത്.
 
പോക്സോ കേസ് രജിസ്റ്റർ ചെയ്ത്‌ അറസ്റ് ചെയ്ത പ്രതിയുടെ ആരോഗ്യനില രാത്രിയോടെയാണ് മോശമായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article