ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമല്ലെന്നും എൻആർസി, സിഐ ഐ പ്രതിഷേധത്തിനിടെ ഇതേ മുദ്രാവാക്യം അവൻ വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ പിതാവിനെ കൊച്ചിയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ എന്തുകൊണ്ട് വിവാദമായി എന്നറിയില്ലെന്നും മുൻപ് ഇതേ മുദ്രാവാക്യങ്ങൾ എന്‍.ആര്‍.സി, സി.എ.എ റാലിക്കിടെ കുട്ടി പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു