ലോക്ക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും എന്തൊക്കെ?

അനു മുരളി
ബുധന്‍, 15 ഏപ്രില്‍ 2020 (11:17 IST)
കൊവിഡ് പ്രതിരോധത്തിനായി ലോ‌ക്‌ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ ലോക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കരുത് എന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര നിർദേശം. ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിനു പിന്നാലെ കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. കഴിഞ്ഞ 21 ദിവസം സ്വീകരിച്ച മാർഗനിർദേശങ്ങൾ മെയ് മൂന്ന് വരെ നീട്ടിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.
 
ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ:
 
1. രാജ്യത്ത് പൊതുഗതാഗതം അനുവദിക്കില്ല.
2. ഏപ്രിൽ 20ന് ശേഷം മെഡിക്കൽ ലാബുകൾക്ക് തുറന്നു പ്രവർത്തിക്കാം.
3. കാർഷികവൃത്തിക്ക് തടസമില്ല. ചന്തകൾക്ക് പ്രവർത്തിക്കാം.
4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
5. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
6. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. 
7. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. 
8. ചരക്ക് ഗതാഗതം അനുവദിക്കും.
9. സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കും. 
10. ട്രെയിൻ ഓടിത്തുടങ്ങില്ല.
11. റോഡ് നിർമ്മാണം, കെട്ടിട നിർമ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതിയുണ്ടാകും

അനുബന്ധ വാര്‍ത്തകള്‍

Next Article