മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (13:57 IST)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. അജിത് പവാറിന്റെ മുംബൈ നരിമാൻ പോയന്റിലെ നിർമൽ ടവർ അടക്കം അഞ്ച് വസ്‌തു‌വകകളാണ് കണ്ടുകെട്ടിയത്.
 
മഹാരാഷ്ട്ര, ഗോവ,ഡൽഹി എന്നിവിടങ്ങളിലെ വസ്‌തുക്കളും കൻടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഇതിൽ ഒരു പഞ്ചസാര ഫാക്‌ട‌റിയും ഉൾപ്പെടുന്നു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ വ്യാപക റെയ്‌ഡിൽ അജിത് പവാറിന്റെ കൈവശമുണ്ടായിരുന്ന കണക്കി‌ൽപ്പെടാത്ത 184 കോടി രൂപ കണ്ടെടുത്തിരുന്നു. അതേ സമയം റെയ്‌ഡിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയായ ശരദ് പവാർ ബിജെപി അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article