കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള മാസ്‌കുകള്‍ നിര്‍മിച്ച് ഡല്‍ഹി ഐഐടിയിലെ സ്റ്റാര്‍ട്ട് അപ്പ്. ചെലവ് കുറച്ച് ഗുണനിലവാരം ഉറപ്പിച്ചുള്ള എന്‍95 മാസ്‌കുകളാണ് ഐഐടിയില്‍ നിര്‍മിക്കുന്നത്. ഈ മാസ്‌കുകള്‍ 45 രൂപയ്ക്ക് വിപണയില്‍ നിന്നും ലഭ്യമാകും. ഐഐടിയിലെ പ്രൊഫസര്‍ ബിപിന്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് സാമൂഹിക സേവനം മുന്നില്‍ കണ്ടാണ് ഐഐടി രംഗത്തു വന്നതെന്നാണ് പ്രൊഫസര്‍ ബിപിന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 98 ശതമാനം ഫില്‍ട്ടറേഷന്‍ സാധ്യമാകുന്ന മാസ്‌കുകളായിരിക്കും തങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും പ്രൊഫസര്‍ ബിപിന്‍ കുമാര്‍ പറഞ്ഞു.