നിര്‍ബന്ധിച്ച് നോമ്പ് മുടക്കിയ സംഭവം: കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നാളെ

Webdunia
വ്യാഴം, 24 ജൂലൈ 2014 (17:17 IST)
മഹാരാഷ്‌ട്ര സദനിലെ നോമ്പനുഷ്‌ടിക്കുന്ന മുസ്ലീം ജീവനക്കാരനെ ശിവസേന എം‌പിമാര്‍ ബലമായി ഭക്ഷണം കഴിപ്പിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കും. സംഭവം പുറത്ത്‌ വന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ പ്രതിപക്ഷം ബഹളം വച്ചതിനേ തുടര്‍ന്നാണ് വെങ്കയ്യ നായിഡു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
 
സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി, കോണ്‍ഗ്രസ്‌ അംഗം സത്യവ്രത്‌ ചതുര്‍വേദി എന്നിവരാണ്‌ വഷയം സഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, സിപിഎം അംഗങ്ങള്‍ വിഷയത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് സര്‍ക്കാര്‍ നാള വിശദീകരണം നല്‍കുമെന്ന് അറിയിച്ചത്.
 
അതേസമയം ജീവനക്കാരനെ ബലമായി ഭക്ഷണം കഴിപ്പിച്ച സംഭവത്തില്‍ എം.പിമാരെ ന്യായീകരിച്ച്‌ ശിവസേന മുഖപത്രം സാംമ്‌ന രംഗത്ത്‌ വന്നു. മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിഷയം വര്‍ഗീയമായി മുതലെടുക്കുന്നതായി ഉപയോഗിക്കുന്നതെന്നായിരുന്നു സാം‌മ്നയുടെ എഡിറ്റോറിയല്‍.