നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിവുണ്ടായിരുന്നു; നരേന്ദ്ര മോദിക്കെതിരെ ഗുരുത ആരോപണം ഉന്നയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്
പഞാബ് നാഷ്ണൽ ബാങ്കിൽ നിന്നും നീരവ് മോദി 1200 കോടിരൂപ തട്ടിയേടുത്ത് വിദേശത്തേക്ക് കടന്ന സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2015-16ൽ തന്നെ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു. എന്നിട്ടും നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്തില്ലെന്ന് മൻമോഹൻ സിങ് ആരോപണമുന്നയിക്കുന്നു.
2018ൽ ബാങ്കിലെ ക്രമക്കേട് കണ്ടെത്തുബോൾ മോദി ലോക സാമ്പത്തിക ഫോറം സമ്മേളനത്തിലായിരുന്നു. ഈ സമയം നീരവ് മോദിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പിന്നീടാണ് അദ്ദേഹം വിദേശത്തേക്ക് കടന്നത്. സംഭവം പുറത്ത് വന്ന ഉടനെ തന്നെ നാടുവീടാൻ നീരവ് മോദിക്ക് അവസരമുണ്ടാക്കിക്കൊടുത്തത് നരേന്ദ്ര മോദിയാണെന്നാണ് മൻമോഹൻ സിങ്ങ് രൂക്ഷ വിമർശനം ഉന്നയിക്കുന്നു.
തട്ടിപ്പ് ആരംഭിക്കുന്നത് 2011ലാണ് ഇതിനെകുറിച്ച് പ്രധാനമന്ത്രിക്ക് വളരെ നേരത്തെ തന്നെ അറിവുണ്ടായിരുന്നതായി ഇപ്പോൾ മനസ്സിലാകുന്നു. കഴിഞ്ഞ നാലുവർഷത്തിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി ഒരു പത്ര സമ്മേളനത്തെ നേരിടാൻ തയ്യാറാകാത്തത് രാജ്യത്തിന്റെ അവസ്ഥ വ്യക്തനാക്കുന്നതാണ് എന്ന് മുൻ പ്രധാനമന്ത്രി വ്യക്തമാക്കി.