പത്തുവര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന മന്‍മോഹന്‍ സിഗിന്റെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അവസാന ഔദ്യൊഗിക യോഗങ്ങള്‍ ഇന്നു നടക്കും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതില്‍ പ്രധാനമായി നടക്കുന്നത്.
സാമ്പത്തിക കാര്യങ്ങളിലുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ പങ്കെടുക്കുന്ന സിംഗ് ചില മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും അംഗീകാരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. തുടര്‍ന്ന് 7 റേസ് കോഴ്‌സ് റോഡിലെ വസതിയില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
വോട്ടെണ്ണലിനു ശേഷം ശനിയാഴ്ച ഓഫീസ് ഒഴിയുന്നതിനു മുന്നോടിയായാണ് ഇന്നത്തെ കൂടിക്കാഴ്ചകള്‍. സൗത്ത് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുമായും മറ്റ് ഏതാനും കൂടിക്കാഴ്ചകള്‍ക്കും യാത്രയയപ്പ് യോഗങ്ങളിലും മന്‍മോഹന്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.