വിവാഹം ആഘോഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നെത്തി; ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം റാലിയില്‍ പങ്കെടുത്ത യുവാവ്

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (11:16 IST)
ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം റാലിയില്‍ പങ്കെടുത്ത യുവാവ്. ഓസ്‌ട്രേലിയയില്‍ നിന്ന് വിവാഹം ആഘോഷിക്കാന്‍ നാട്ടിലെത്തിയ നവനീത് സിങ്(27) ആണ് മരിച്ചത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇയാള്‍ കര്‍ഷകറാലിയില്‍ പങ്കെടുത്തത്. ട്രാക്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ വെടിവെപ്പിലാണ് യുവാവ് മരിച്ചെതെന്ന് കര്‍ഷകര്‍ വാദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പൊലീസ് പുറത്തുവിട്ടു. 
 
ഉന്നത പഠനത്തിന് യുവാവ് ഓസ്‌ട്രേലിയയിലായിരുന്നു. അതേസമയം കര്‍ഷക സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article