മുൻ വിവാഹം മറച്ചുവെച്ച ഭാര്യക്കെതിരെ ബലാത്സംഗ പരാതിയുമായി ഭർത്താവ്

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (17:20 IST)
ഭാര്യയ്ക്കെതിരെ ബലാത്സംഗ പരാതിയുമായി ഭർത്താവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 10 വർഷമായി ഭാര്യ തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. നേരത്തെ ഇയാൾ പരാതി പോലീസിൽ നൽകിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
 
മുൻവിവാഹത്തെ പറ്റി ഭാര്യ മറച്ചുവെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാൻ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരൻ പറയുന്നു. 10 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് 2 മക്കളാണുള്ളത്.കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഇയാൾ കോടതിയെ സമീപിച്ചത്. കുട്ടികളിൽ ഒരാളുടെ പിതാവ് താനോ മുൻ ഭർത്താവോ അല്ലെന്നും യുവാവിൻ്റെ പരാതിയിൽ പറയുന്നു. ഭർത്താവിൻ്റെ പരാതി സൂററ്റിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫയലിൽ സ്വീകരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article