കോവിഡ് കേസുകളില്‍ കേരളം മുന്നില്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 7830 രോഗികള്‍ !

ബുധന്‍, 12 ഏപ്രില്‍ 2023 (11:31 IST)
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 40,215 ആയി. ചൊവ്വാഴ്ച 5676 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് രണ്ടായിരം രോഗികളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 
 
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെ 4660 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏപ്രില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള കാലയളവില്‍ ഇത് 11,296 ആയി ഉയര്‍ന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍