സിനിമ കഥ ജീവിതമായി, ദത്തെടുത്ത ഗ്രാമത്തെ കൈവിടാതെ മഹേഷ് ബാബു ; ചിലവാക്കിയത് കോടികൾ

Webdunia
വ്യാഴം, 12 മെയ് 2016 (16:55 IST)
സിനിമാകഥ ജീവിതമാക്കി തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു വീണ്ടും രംഗത്ത്. ആന്ധ്രയിലെ മെഹ്ബൂബ് നഗർ ജില്ലയിലെ ബൂരിപാലം എന്ന ഗ്രാമത്തിന്റെ ദൈവമായിരിക്കുകയാണ് താരം. ഗ്രാമത്തെ ദത്തെടുക്കുകയും അതിന്റെ വികസനത്തിനായി താരം പൊടിച്ചത് 2.14 കോടി രൂപയുമാണ്.
 
തന്റെ പിതാവ് ജനിച്ച ഗ്രാമമാണ് ബൂരിപാലം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. പത്ത് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് പണം ചിലവാക്കിയിരിക്കുന്നത്. ഗ്രാമത്തിലെ റോഡിന്റെ അറ്റകുറ്റ പണികൾ, സ്കൂളുകളിൽ നല്ല സൗകര്യം, കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവയ്ക്കായാണ് താരം ധന‌സഹായം ചെയ്തിരിക്കുന്നത്.
 
‘ശ്രീമന്ധുടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബൂരിപാലം എന്ന ഗ്രാമം മഹേഷ് ബാബു ദത്തെടുത്തത്. ഈ ചിത്രത്തില്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന യുവവ്യവസായിയുടെ കഥാപാത്രമായാണ് മഹേഷ് ബാബു അഭിനയിച്ചിരുന്നത്. സിനിമ സ്വാദീനിച്ചത് മാത്രമല്ല, തന്റെ പിതാവിന്റെ ജന്മ സ്ഥലവുമായതിനാലാണ് താൻ ഈ ഗ്രാമം ഏറ്റെടുക്കുന്നതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.
 
Next Article