ചെന്നൈയിലെ ലഹരി മാഫിയ നേതാവ് മഹേശ്വരി അറസ്റ്റില്‍; പിടിച്ചെടുത്തത് 20 കിലോ കഞ്ചാവും 20 ലക്ഷം രൂപയും

ഗേളി ഇമ്മാനുവല്‍
വെള്ളി, 22 മെയ് 2020 (13:32 IST)
ചെന്നൈയിലെ ലഹരി മാഫിയ നേതാവ് മഹേശ്വരി(38) അറസ്റ്റിലായി. ഇവരില്‍ നിന്ന് അന്വേഷണസംഘം 20 കിലോ കഞ്ചാവും 20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ചെങ്കല്‍പ്പേട്ട്, തിരുവെള്ളൂര്‍, കാഞ്ചിപുരം, വെല്ലൂര്‍ എന്നീ ജില്ലകളില്‍ വ്യാജവാറ്റും ലഹരിമരുന്നും വില്‍ക്കുന്നത് മഹേശ്വരിയുടെ നേതൃത്വത്തിലാണ്.
 
ഗുണ്ടാ ആക്ട് പ്രകാരം നിരവധി തവണ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇവര്‍. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റും ആന്ധ്രയില്‍ നിന്നും കഞ്ചാവും വരുത്തിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. രാത്രി പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീടുവളയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article