രാജീവ് ദേവരാജ് ന്യൂസ് 18 വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

സുബിന്‍ ജോഷി

വെള്ളി, 22 മെയ് 2020 (11:25 IST)
ന്യൂസ് 18 കേരളയില്‍ നിന്ന് എഡിറ്റര്‍ രാജീവ് ദേവരാജ് രാജിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മീഡിയ വണ്‍ ചാനലിലേക്കായിരിക്കും രാജീവ് ദേവരാജ് പോകുകയെന്നും ചില ന്യൂസ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹൈ പ്രൊഫൈല്‍ മാധ്യമപ്രവര്‍ത്തകനായ രാജീവ് ദേവരാജിന്‍റെ ഈ നീക്കം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 
 
ഏപ്രില്‍ 12നാണ് രാജീവ് ദേവരാജ് രാജിവച്ചതെന്നും ഇപ്പോള്‍ നോട്ടീസ് പിരീഡിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
സൂര്യാ ടിവി, കൈരളി ന്യൂസ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് എന്നിവിടങ്ങളില്‍ ജോലി ചെയ്‌തതിന് ശേഷമാണ് രാജീവ് ദേവരാജ് ന്യൂസ് 18 കേരളയില്‍ എത്തുന്നത്. മനോരമ ന്യൂസില്‍ രാജീവ് ദേവരാജ് അവതരിപ്പിച്ച ‘പറയാതെ വയ്യ’ എന്ന പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍