"ബെല്ലാ ചാവ്" വീണയിൽ വായിച്ച് മഞ്ജു വാര്യർ

ചൊവ്വ, 19 മെയ് 2020 (11:32 IST)
അതിജീവനത്തിന്റെ ഇറ്റാലിയൻ ഗാനമായ ബെല്ലാ ചാവ് വീണയിൽ വായിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.ഇറ്റലിയിലെ നെൽപാടങ്ങളിൽ ജോലി ചെയ്‌തിരുന്ന ഒരു കൂട്ടം കർഷകസ്ത്രീകൾ അതിജീവനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പാടിയ ഗാനമാണ് ബെല്ലാ ചാവ്. എന്നാൽ മണി ഹീസ്റ്റ് എന്ന ലോകമെങ്ങും ശ്രദ്ധ നേടിയ വെബ് സീരീസിലൂടെയാണ് പിന്നീട് ഈ ഗാനം തരംഗം തീർത്തത്.
 
കൊവിഡ് വ്യാപനത്തിന്റെ കാലത്ത് ഇറ്റാലിയൻ തെരുവുകളിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ ഗാനം ആഘോഷിക്കപ്പെട്ടിരുന്നു. ഇതാണ് മഞ്ജു ഇപ്പോൾ വീണയിൽ വായിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍