പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു

വെള്ളി, 15 മെയ് 2020 (16:59 IST)
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബുധനൂരിൽ വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു.കടമ്പൂർ പടനശ്ശേരിയിൽ ഓമന,മരുമകൾ മഞ്ജു എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.
 
വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേൽക്കുകയായിരുന്നു.ആറു വയസ്സായ കുട്ടിക്കും ഷോക്കേറ്റിരുന്നു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്‌തു. മൃതദേഹങ്ങൾ മോർച്ചറിയിലോട്ട് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍