കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ രോഗമുക്തി നേടി. ഇതുവരെ 3045 പേരാണ് രോഗത്തിൽ നിന്നും മോചിതരായത്. 115 പേർ രോഗബാധമൂലം മരണപ്പെട്ടെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.ഡൽഹിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഡൽഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.