മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ഖനി മാഫിയ തീ കൊളുത്തി കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (13:11 IST)
മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തീക്കൊളുത്തി കൊലപ്പെടുത്തി. മധ്യപ്രദേശി ബാലഘട്ട് ജില്ലയിലെ കത്തനഗി മേഖലയില്‍ സന്ദീപ് കോത്താരി (44) ആണ് മരിച്ചത്. ഖനന മാഫിയയ്‌ക്കെതിരെ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

ജബല്‍പൂരിലെ ഹിന്ദി പത്രത്തിലെ പ്രാദേശിക ലേഖകനാണ് സന്ദീപ്. സന്ദീപിനെ കഴിഞ്ഞ ജൂണ്‍ 19 മുതല്‍ കാണാതായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഒരുസംഘം ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മാംഗനീസ് ഖനനമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.