ലഖ്‌നൗ ലക്ഷ്‌മൺപുരിയാകും? സൂചന നൽകി യോഗി

ബുധന്‍, 18 മെയ് 2022 (19:34 IST)
ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളുടെ പേരുമാറ്റുന്ന നടപടികൾ വീണ്ടും തുടങ്ങാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. തലസ്ഥാന നഗരമായ ലഖ്‌നൗവിന്റെ പേര് ഉടൻ മാറ്റിയേക്കുമെന്നാണ് സൂചന. യോഗിയുടെ പുതിയ ട്വീറ്റാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലഖ്‌നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് യോഗി സൂചന നൽകിയത്. ബഗവാൻ ല‌ക്ഷ്‌മണന്റെ പാവനനഗരമായ ലഖ്‌നൗവിലേക്ക് താങ്കൾക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ്. ലഖ്‌നൗ ലക്ഷ്മൺപുരിയോ ലഖൻപുരിയോ ആക്കണമെന്നത് ബി.ജെ.പി നേതാക്കൾ പലപ്പോഴും ഉയർത്തുന്ന ആവശ്യമാണ്.
 
ലക്ഷ്മൺ ടില, ലക്ഷ്മൺപുരി, ലക്ഷ്മൺ പാർക്ക് എന്നിങ്ങനെ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് ഇപ്പോൾ തന്നെ സർക്കാർ നാമകരണം ചെയ്‌തിട്ടുണ്ട്. നഗരത്തിൽ ലക്ഷ്‌മണന്റെ പേരിൽ വലിയൊരു ക്ഷേത്രത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍