അതേസമയം കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് ഇനിയുളള മത്സരം ജയിക്കുകയും അവസാന മത്സരത്തില്‍ ഡല്‍ഹിയും ആര്‍സിബിയും തോല്‍ക്കുകയും വേണം. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഡൽഹി തോൽക്കേണ്ടത് ബെംഗളൂരു,കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് ആവശ്യമാണ്.
ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച രീതിയില്‍ ജയിക്കുകയും ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തോല്‍ക്കുകയും ചെയ്താന്‍ ഐപിഎല്ലില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വരാൻ ഡൽഹിക്ക് സാധിക്കും. അതിനാൽ തന്നെ മറ്റ് ടീമുകളെല്ലാം ഇന്നത്തെ മത്സരത്തിൽ മുംബൈയുടെ വിജയത്തിനായാണ് പ്രാർത്ഥിക്കുന്നത്.