മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ നന്നായി പൊരുതിയെങ്കിലും 20 ഓവറില്‍ ഏഴിന് 190 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിച്ചു.