ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്നറിഞ്ഞോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജൂണ്‍ 2024 (17:08 IST)
ഇപ്പോള്‍ നടന്ന പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പലസംസ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. ഇത്തവണ ലോക്‌സഭയില്‍ എത്തിയത് 74വനിതകളാണ്. 2019ല്‍ ഇത് 78 ആയിരുന്നു. നാലുപേരുടെ കുറവാണുണ്ടായത്. അതേസമയം ഏഴുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 797 വനിതകളാണ്. ബിജെപി 69 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 41വനിത സ്ഥാനാര്‍ത്ഥികളെയുമാണ് മത്സരത്തിനിറക്കിയത്. മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത് ചില പ്രദേശങ്ങള്‍ മാത്രമാണ്. ത്രിപുരയും കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും 50ശതമാനം വീതം സീറ്റുകള്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കി. 
 
28.57 ശതമാനം നല്‍കി ഡല്‍ഹി മൂന്നാമതുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളെ ലോക്‌സഭയിലേക്ക് അയച്ച സംസ്ഥാനം വെസ്റ്റ് ബംഗാളാണ്. കൂടാതെ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഏഴുവീതം വനിതകള്‍ ലോക്‌സഭയില്‍ എത്തി. അതേസമയം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ ഇവയാണ്- അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, സിക്കിം, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി, ഗോവ, ജമ്മുകശ്മീര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍