Lok Sabha election 2024: പതിനെട്ടാം ലോക്‌സഭയില്‍ സ്ഥാനം ഉറപ്പിച്ചത് 41 രാഷ്ട്രീയ പാര്‍ട്ടികള്‍!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജൂണ്‍ 2024 (16:33 IST)
പതിനെട്ടാം ലോക്‌സഭയില്‍ സ്ഥാനം ഉറപ്പിച്ചത് 41 രാഷ്ട്രീയ പാര്‍ട്ടികളാണ്. കഴിഞ്ഞ തവണ 36 പാര്‍ട്ടികള്‍ക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സ്ഥാനമുണ്ടായിരുന്നത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ ബിജെപിയും കോണ്‍ഗ്രസും മാത്രം ചേര്‍ന്ന് നേടിയത് 339 സീറ്റുകളാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ പരാജയപ്പെട്ടതാണ് പാര്‍ട്ടികളുടെ എണ്ണം കൂട്ടിയത്. ഇത്തവണം 240 സീറ്റുമാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്. ഒറ്റയ്ക്ക് ഭരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടിയിരുന്നത്. 
 
അതേസമയം കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി. കഴിഞ്ഞ തവണ 52സിറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 99 സീറ്റുകളാണ്. സമാജ് വാദി പാര്‍ട്ടി 37 സീറ്റുകള്‍കരസ്ഥമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ നേടി. ഡിഎംകെ 22 സീറ്റുകളും നേടി. ടിഡിപി-16, ജെഡിയു-12, എസ്എച്ച്എസ്-7, മറ്റുചെറുപാര്‍ട്ടികള്‍ -17 എന്നിങ്ങനെയാണ് കണക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍