മോട്ടോർ വാഹന നിയമം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടമാളുകൾ. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുകയും ചെയ്തു.