ഭക്ഷണത്തിന് രുചി പോരെന്ന്; ഗര്‍ഭിണിയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു - യുവതി ചികിത്സയില്‍
ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു.
ഡല്‍ഹിയിലെ സംഘംവിഹാറിലാണ് സംഭവം. ഭര്‍ത്താവ് വിവേക് കുമാര്‍ (26)നെ പൊലീസ് അറസ്‌റ്റ് ചെയ്തു.
ഈ മാസം എട്ടാം തിയതിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. തലേദിവസന്‍ വൈകിട്ട് വീട്ടില്‍ എത്തിയ
വിവേക് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ആഹാരം നല്‍കിയെങ്കിലും രുചി പോരെന്ന് പറഞ്ഞ് യുവാവ് ഭക്ഷണവും പാത്രവും വലിച്ചെറിഞ്ഞു.
ഇതിനു ശേഷം ഭക്ഷണത്തെ ചൊല്ലി വിവേക് ഭാര്യയുമായി വഴക്കിട്ടു. പുലര്‍ച്ചെ 1.30ഓടെ ഉറങ്ങുകയായിരുന്ന ഭാര്യയുടെ ശരീരത്തേക്ക് വിവേക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടത്തെയിയ വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. യുവാവിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.