സ്മൃതി ഇറാനിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഘടകകക്ഷിയുടെ നേതാവിനെതിരേ കേസ്‌

Webdunia
ഞായര്‍, 19 ഏപ്രില്‍ 2015 (13:08 IST)
വാട്സ്ആപ്പിലൂടെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എന്‍ ഡി എ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവിനെതിരെ കേസ്.ഉമാശങ്കര്‍ മിശ്ര എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍  ലോക്ജനശക്തി പാര്‍ട്ടിയുടെ സമസ്തപുര്‍ ടൗണ്‍ പ്രസിഡന്റാ‍ണ്.
 
സ്‌മൃതിയുടെ അശ്‌ളീല ചിത്രങ്ങള്‍ സ്വന്തം മൊബൈലില്‍ നിന്നും മറ്റുള്ളവര്‍ക്ക്‌ അയച്ചുകൊടുത്തുവെന്ന പരാതിയിലായിരുന്നു അറസ്‌റ്റ്. ബിജെപി നേതാവായ രാജീവ് രഞ്ജനാണ് പരാതി നല്‍കിയത്.ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍  രാംവിലാസ് പസ്വാനോടും ബിജെപി ആവശ്യപ്പെട്ടു