കുവൈറ്റ് ദുരന്തം: 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ജൂണ്‍ 2024 (08:57 IST)
കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്നത്. 6.45 ഓടുകൂടിയാണ് വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഏകദേശം 10.30 ഓടുകൂടി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. 
 
വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ട്. അതേസമയം തീപിടുത്തത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരണപ്പെട്ടതായി വിവരം ലഭിച്ചു. എന്നാല്‍ മരിച്ചയാളുടെ പേര് വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടെ മരണ സംഖ്യ 50ആയി. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.  മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍