കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത് 12ലക്ഷം രൂപവീതം. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.