ട്രെയിനില്‍ നിന്നു വീണു യുവാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യർ

വ്യാഴം, 13 ജൂണ്‍ 2024 (22:45 IST)
പാലക്കാട്: ഇൻ്റർസിറ്റി ട്രെയിനിൽ നിന്ന് യുവാവ് വീണ് മരിച്ചു. എറണാംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്. പട്ടാമ്പിയിൽ വച്ചായിരുന്നു അപകടം.
 
 കണ്ണൂർ നിന്ന് എറണാംകുളത്തേക്കു വന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് യുവാവ് തെറിച്ചു വീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന അഫ്സൽ പട്ടാമ്പി പുതിയ ഗേറ്റിന് സമീപം ആയിരുന്നു വീണത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് തുടർ നടപടി സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍